എസ് വി രംഗനാഥ് കഫേ കോഫി ഡേയുടെ ഇടക്കാല ചെയര്‍മാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ് വി രംഗനാഥ് കഫേ കോഫി ഡേയുടെ ഇടക്കാല ചെയര്‍മാന്‍

മംഗളൂരു: കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്ന് കഫേ കോഫി ഡേയുടെ ഇടക്കാല ചെയര്‍മാനായി എസ്.വി രംഗനാഥിനെ നിയമിച്ചു. ബുധനാഴ്ച്ച ചേര്‍ന്ന കഫേ കോഫി ഡേ യോഗത്തിലാണ് രംഗനാഥിനെ ഇടക്കാല ചെയര്‍മാനായി നിയമിച്ചത്.

കഫേ കോഫി ഡേയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു രംഗനാഥ്. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ നിയമോപദേഷ്ടാവായും നിയോഗിച്ചിട്ടുണ്ട്.

രാജ്യത്താകമാനം 1500 ലധികം കോഫി ഷോപ്പുകളാണ് ഈ ശ്യംഖലയുടെ കീഴിലുള്ളത്. സിദ്ധാര്‍ത്ഥയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടങ്ങളില്‍ നിന്ന് 28,000 ടണ്ണിലധികം കാപ്പിയാണ് പ്രതിവര്‍ഷം കയറ്റുമതി ചെയ്യുപ്പെടുന്നത്.