കോഗ്‌നിസെന്റ് 200 സീനിയര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഗ്‌നിസെന്റ് 200 സീനിയര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

ബെംഗളുരു: കോഗ്നിസെന്റ് ടെക്‌നോളജി സൊലൂഷന്‍സ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു. പുതിയ ഡിജിറ്റല്‍ സാധ്യതകളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വിശദീകരിക്കുന്നു. 

നാലുമാസത്തെ ശമ്പളം നല്‍കിയാണ് ജീവനക്കാരെ ഒഴിവാക്കിയത്. പുതിയ സാങ്കേതിക വിദ്യയുമായി സഹകരിക്കാന്‍ കഴിയാത്തവരോ പുതിയ ടെക്‌നോളജി സ്വായത്തമാക്കാന്‍ സഹകരിക്കാത്തവരോ ആണ് പുറത്തുപോയത്.