ദീപാവലിക്ക് ആകർഷകമായ മെഗാ ഓഫറുകളുമായി കല്യാൺ ജൂവലേഴ്സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദീപാവലിക്ക് ആകർഷകമായ മെഗാ ഓഫറുകളുമായി കല്യാൺ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാർന്നതുമായി ആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് ദീപാവലിക്ക് ആകർഷകമായ മെഗാ ഓഫറുകളും ആഗോളതലത്തിൽ മൂന്നു ലക്ഷം സ്വർണനാണയങ്ങൾ അടക്കമുള്ള സൗജന്യ സമ്മങ്ങളും നൽകുന്നു. ഓഫറിന്റെ ഭാഗമായി ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിയ്ക്ക് 100 സ്വർണനാണയം സ്വന്തമാക്കാൻ അവസരമുണ്ട്. നവംബർ 30 വരെയായിരിക്കും ഈ ഓഫറിന്റെ കാലാവധി 

ഈ കാലയളവിൽ സ്വർണ്ണാഭരണങ്ങൾക്ക് മൂന്നു ശതമാനം മുതലായിരിക്കും പണിക്കൂലി. കൂടാതെ ഓരോ പവൻ സ്വർണാഭരണം വാങ്ങുമ്പോഴും ആയിരം രൂപയുടെ ഇളവും സ്റ്റഡഡ് ആഭരങ്ങൾ വാങ്ങുമ്പോൾ സൗജന്യമായി സ്വർണ നാണയവും ലഭിക്കും. അനുപമമായ രൂപകൽപ്പനയിലുള്ള നവീനവും പരമ്പരാഗതവുമായ കമ്മലുകൾ, വളകൾ, നെക്ക്ലേസുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്സ് ഒരുക്കുന്നത്.  ഈ ഓഫർ സ്വന്തമാക്കൂ കല്യാൺ ജൂവലേഴ്സിലൂടെ.