ഒരു ഡോളറിന് 67.51 രൂപ; 15 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരു ഡോളറിന് 67.51 രൂപ; 15 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം

രൂപയുടെ മൂല്യം 15 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞു. ഒരു ഡോളറിനു 67 രൂപ 51 പൈസയാണ് പുതിയ വിനിമയ നിരക്ക്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 67.33 ല്‍ നിന്നു 67.20 വരെ ഉയര്‍ന്ന രൂപ, വ്യാപാരാന്ത്യത്തില്‍ 19 പൈസയുടെ ഇടിവു നേരിടുകയായിരുന്നു.

അമേരിക്കന്‍ ഡോളര്‍ ശക്തമാകുന്നതും ഉയര്‍ന്ന സംസ്‌കൃത എണ്ണവിലയുമെല്ലാം രൂപ തളരാന്‍ കാരണമാകുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 80 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും.


LATEST NEWS