ഇ-പാൻ സേവനത്തിന്​ തുടക്കമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ-പാൻ സേവനത്തിന്​ തുടക്കമായി

ന്യൂഡൽഹി: വേ​ഗത്തിൽ  പാൻ ലഭിക്കാനായി ഇ-പാൻ സേവനത്തിന്​ തുടക്കം കുറിച്ച്​ ആദായനികുതി വകുപ്പ്​. ആദായ നികുതി വകുപ്പി​​െൻറ പോർട്ടലിൽ ലോഗ്​ ഇൻ ചെയ്​ത്​ ഇ-പാൻ സംവിധാനം ഉപയോഗപ്പെടുത്താനാകും. 

വ്യക്​തികൾക്ക്​ മാത്രമാകും പുതിയ സേവനം ലഭ്യമാകുക. സ്ഥാപനങ്ങൾ, ട്രസ്​റ്റ്​, കമ്പനികൾ എന്നിവക്കൊന്നും പുതിയ സേവനം ലഭ്യമാവില്ല.

ആദ്യം വരുന്നവർക്ക്​ ആദ്യമെന്ന രീതിയിലാകും ഇ-പാൻ സേവനം നൽകുകയെന്ന്​ ആദായ നികുതി വകുപ്പ്​ വ്യക്​തമാക്കി. ഇ-പാൻ ലഭിക്കുന്നതിനായി പ്രത്യേകിച്ച്​ രേഖകളൊന്നും നൽകേണ്ടതില്ല. 

ആധാർ വിവരങ്ങളുടെ അടിസ്ഥാത്തിലാകും ഇ-പാൻ നൽകുക. ഇതിനൊപ്പം ഒപ്പ്​ കൂടി അപ്​ലോഡ്​ ചെയ്യണം. ഇ-പാനിനായി ഒാൺലൈൻ അപേക്ഷ നൽകിയതിനുശേഷം​ ആധാർ നമ്പറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക്​ വരുന്ന ഒ.ടി.പി കൂടി നൽകി സേവനം ആരംഭിക്കാൻ സാധിക്കും.

മുഴുവൻ വിവരങ്ങൾ നൽകികഴിഞ്ഞാൽ പാൻ കാർഡ്​ നമ്പർ, ആധാറുമായി ബന്ധപ്പിക്കപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറിലേക്കും ഇ-മെയിലിലേക്കും വരും. പാൻ കാർഡ്​ എളുപ്പത്തിൽ നൽകുന്നതിനും പേപ്പർരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനുമാണ്​ ആദായ നികുതി വകുപ്പ്​ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്​.


LATEST NEWS