ഇ വാലറ്റ് ഉപയോഗിക്കുമ്പോള്‍  സൂക്ഷിക്കേണ്ട കാര്യങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ വാലറ്റ് ഉപയോഗിക്കുമ്പോള്‍  സൂക്ഷിക്കേണ്ട കാര്യങ്ങള്‍

ദില്ലി: നോട്ട് നിരോധന പ്രഖ്യാപനത്തോടെ മണി വാലറ്റുകളായ പേടിഎം, ഫ്രീചാര്‍ജ്ജ്, മൊബിവിക്ക് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചു കഴിഞ്ഞിട്ടുണ്ട്. ഇ വാലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ വാലറ്റുകളെക്കുറിച്ച് അറിയുന്നതിനൊപ്പം സ്മാര്‍ട്ട് ഫോണിന്റെ സുരക്ഷയും പ്രധാനമാണ്. ഇന്ത്യയില്‍ സാമ്പത്തിക രംഗത്ത് വന്നിട്ടുള്ള സാങ്കേതിക മാറ്റങ്ങള്‍ ഡിജിറ്റല്‍ പേയ്‌മെന്‍ സംവിധാനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കെ മണി വാലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആപ്പ് ഡൗണ്‍ലോഡ്

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിയ്ക്കും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പായി ആപ്പിന്റെ റേറ്റിംഗും ആപ്പിന്റെ പ്രൈവസി പോളിസിയും പരിശോധിക്കുക

പാസ് വേര്‍ഡുകള്‍ സൂക്ഷിക്കുക

സ്മാര്‍ട്ട് ഫോണിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എപ്പോഴും പിന്‍കോഡോ, പാസ് വേര്‍ഡോ സൂക്ഷിക്കുക. പെട്ടെന്ന് ഹാക്കര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധ്യതയില്ലാത്ത പാസ് വേര്‍ഡാണ് ഇതിനായി ഉപയോഗിക്കുന്നത്.

ആക്‌സസ് കോഡ്

പേടിഎം വാലറ്റ് അടുത്തിടെ ഇ വാലറ്റിന് ഒരു ആപ്പ് പാസ് വേര്‍ഡ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. വാലറ്റില്‍ അവശേഷിക്കുന്ന പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.

കണക്കറ്റ് പണം സൂക്ഷിക്കരുത്

ഇ വാലറ്റുകളില്‍ ഒരുപാട് പണം സൂക്ഷിക്കരുത് ഇത് ഹാക്ക് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിദഗ്ദര്‍ മുന്നറയിപ്പ് നല്‍കുന്നു. ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുന്ന വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും വാലറ്റ് ഉപയോക്താക്കള്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു.

കാര്‍ഡിലെ വിവരങ്ങള്‍

ഒരിക്കലും ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ഇ വാലറ്റില്‍ സേവ് ചെയ്ത് സൂക്ഷിക്കരുത്. ഇത് ഹാക്കര്‍മാര്‍ക്ക് കാര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയും പണം തട്ടിപ്പിന് ഇടയാക്കുമെന്നും വിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു.

പാസ് വേര്‍ഡ് എപ്പോഴൊക്കെ മാറ്റും

ഇ വാലറ്റുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇടയ്ക്കിടെ അക്കൗണ്ട് പാസ് വേര്‍ഡുകള്‍ മാറ്റേണ്ടത് അനിവാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചുകൊണ്ട് വരുന്ന ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കാതിരിയ്ക്കുക.


സുരക്ഷയ്ക്ക് എന്തെല്ലാം

ഇ വാലറ്റുകള്‍ ഉപയോഗിക്കുന്നതിന് മുമ്പുതന്നെ സ്മാര്‍ട്ട് ഫോണിലും കമ്പ്യൂട്ടറിലും ആന്റിവൈറസ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയും ടെക് വിദഗ്ദന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇമെയിലും മെസേജും

ഇ വാലറ്റിന്റെ പണമിടപാടുകള്‍ക്ക് വിവരങ്ങള്‍ ലഭിയ്ക്കുന്നതിന് എസ്എംഎസ് നോട്ടിഫിക്കേഷന് പുറമേ ഇമെയില്‍ ഐഡി കൂടി ഉള്‍പ്പെടുത്തേണ്ടത് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ അനിവാര്യമാണ്.

 


Loading...
LATEST NEWS