ഇന്നുമുതൽ ഇ-വേ ബിൽ നിർബന്ധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്നുമുതൽ ഇ-വേ ബിൽ നിർബന്ധം

അ​ന്ത​ർ സം​സ്​​ഥാ​ന ച​ര​ക്ക് നീ​ക്ക​ത്തി​ന്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ഇ-​വേ ബി​ൽ നി​ർ​ബ​ന്ധ​മെ​ന്ന്​ ജി.​എ​സ്.​ടി വ​കു​പ്പ്​ അ​റി​യി​ച്ചു. വ്യാ​പാ​രി​ക​ൾ​ക്ക് പ​രി​ച​യി​ക്കു​ന്ന​തി​ന്​ കേ​ര​ള​ത്തി​ൽ ജ​നു​വ​രി 12 മു​ത​ൽ പ​രീ​ക്ഷ​ണാടി​സ്​​ഥാ​ന​ത്തി​ൽ ന​ട​പ്പി​ൽ​വ​ന്ന  സം​വി​ധാ​നം വ്യാഴാഴ്‌ച മു​ത​ൽ നി​ർ​ബ​ന്ധ​മാ​കു​ക​യാ​ണ്. ജി.​എ​സ്.​ടി നി​ല​വി​ൽ വ​ന്ന​തി​ന് ശേ​ഷം രാ​ജ്യ​ത്തെ ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ വ​രു​ന്ന ഏ​റ്റ​വും​ വ​ലി​യ മാ​റ്റ​മാ​ണ് ഇ-​വേ ബി​ൽ സം​വി​​ധാ​നം

എ​ന്നാ​ൽ സം​സ്​​ഥാ​ന​ത്തി​ന​ക​ത്തെ ച​ര​ക്ക് നീ​ക്ക​ത്തി​നു​ള്ള ഇ-​വേ ബി​ൽ സം​വി​ധാ​നം ഇ​ത് സം​ബ​ന്ധിച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങു​ന്ന​ത് വ​രെ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ത​ന്നെ തു​ട​രു​മെ​ന്ന് സംസ്​​ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു. www.keralataxes.gov.in ലെ ​ടാ​ക്സ്​ പേ​യേഴ്സ്​ സ​ർ​വി​സി​ൽ  ല​ഭ്യ​മാ​കു​ന്ന ഇ-​വേ ബി​ൽ ലി​ങ്ക് വ​ഴി വ്യാ​പാ​രി​ക​ൾ​ക്ക് ഇ-​വേ ബി​ൽ വെബ്‌സൈറ്റിൽ ലോ​ഗി​ൻ ചെ​യ്യാം.


LATEST NEWS