മോദിയുടെ  തന്ത്രം നവീകരണം, നിര്‍വഹണം, പരിവര്‍ത്തനം!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോദിയുടെ  തന്ത്രം നവീകരണം, നിര്‍വഹണം, പരിവര്‍ത്തനം!

ന്യൂഡല്‍ഹി: രാജ്യത്ത് വ്യവസായം എളുപ്പത്തില്‍ തുടങ്ങാനുള്ള സാഹചര്യമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സാഹചര്യം  ജീവിതം എളുപ്പമാക്കുന്നതിലേക്ക് നയിക്കുമെന്നും  നവീകരണം, നിര്‍വഹണം, പരിവര്‍ത്തനം എന്നിവയാണ് തന്റെ മന്ത്രമെന്നും മോദി  പറഞ്ഞു.

ഡല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രയില്‍ നടത്തിയ ഇന്ത്യയുടെ വ്യവസായ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കോണ്‍ഫറന്‍സിലാണ് മോദിയുടെ പരാമര്‍ശം. ലോകബാങ്ക് തയ്യാറാക്കിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 100-ാം സ്ഥാനത്തേക്ക് കുതിച്ചത് ചൂണ്ടിക്കാട്ടിയാണ് മോദി പരാമര്‍ശം നടത്തിയത്. ഇന്ത്യയുടെ കുതിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രധാനമന്ത്രി അനുമോദിച്ചു.അതേസമയം കോണ്‍ഗ്രസിന്റെയും ലോകബാങ്ക് റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവരെയും പരോക്ഷമായി ആക്രമിക്കാനും പ്രധാനമന്ത്രി മറന്നില്ല. നേരത്തെ ലോകബാങ്കില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ ഇന്ത്യയുടെ റാങ്കിനെ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരായ ഒളിയമ്പാണ് മോദി തൊടുത്തത്‌.

നേരത്ത നോട്ടസാധുവാക്കലുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രഘുറാം രാജന്‍ വിമര്‍ശിച്ചിരുന്നു.യോഗത്തില്‍ പങ്കെടുത്ത ലോകബാങ്ക് സിഇഒ ക്രിസ്റ്റിന ജോര്‍ജിവ ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി സംസാരിച്ചു. പ്രായോഗികവും പുരോഗമനോന്മുഖമായ വഴിയാണ് പുരോഗതിയിലേക്കുള്ളതെന്നും അവര്‍ പറഞ്ഞു. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന രാജ്യം സെഞ്ചുറി കടന്നതിനെ അനുമോദിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.