ഇലക്ട്രോണിക്, ടെലികോം ഉപകരണങ്ങളുടെ വില വീണ്ടും കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇലക്ട്രോണിക്, ടെലികോം ഉപകരണങ്ങളുടെ വില വീണ്ടും കൂടി

മുംബൈ: രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുക,വിദേശ നാണ്യക്കമ്മി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ വീണ്ടും വിലകൂടിയ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി.

ഒക്ടോബര്‍ 11ന് ഇറക്കിയ വിജ്ഞാപന പ്രകാരം, ഒക്ടോബര്‍ 12ന് വര്‍ധിപ്പിച്ച തീരുവ നിലവില്‍വന്നു. ഇലക്ട്രോണിക്, ടെലികോം ഉപകരണങ്ങളുടെ തീരുവയാണ് വര്‍ധിപ്പിച്ചത്.

വാഷിങ് മെഷീന്‍, എസി, ചെരുപ്പ്, ഡയമണ്ട്, ജെറ്റ് ഫ്യുവല്‍ തുടങ്ങിയവയുടെ ഇറക്കുമതിതീരുവ കഴിഞ്ഞ മാസം വര്‍ധിപ്പിച്ചിരുന്നു. ഇതുകൂടാതെയാണ് വീണ്ടും തീരുവ വര്‍ധിപ്പിച്ചിട്ടുള്ളത്. 

തീരുവ കൂട്ടിയ 19 വസ്തുക്കളുടെ ഇറക്കുമതിയിലൂടെ 2017-18 സാമ്പത്തിക വര്‍ഷം 86,000 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമായത്. നിരക്ക് വര്‍ധിപ്പിച്ചതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 3,400 കോടി രൂപ ലാഭിക്കാമെന്നാണ് കരുതുന്നത്. 
 


LATEST NEWS