കേരളത്തിന് സഹായ ഹസ്‌തവുമായി നിസാൻ ജീവനക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തിന് സഹായ ഹസ്‌തവുമായി നിസാൻ ജീവനക്കാർ

കേരളത്തിന്റെ പുനർനിർമാണത്തിന് സഹായ ഹസ്‌തവുമായി നിസാൻ ഗ്രൂപ്പ് കമ്പനികളിലെ ജീവനക്കാര്‍. ഒരു കോടി രൂപയാണ് ജീവനക്കാർ പിരിച്ചെടുത്തത്. ഒരു കോടി രൂപയുടെ ചെക്ക് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. 

റെനോ -നിസാന്‍ ടെക്‌നോളജി ബിസിനസ് സെന്റര്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണന്‍ സുന്ദരരാജന്‍, നിസാന്‍ ഇന്ത്യാ വൈസ് പ്രസിഡന്റ് അഭിഷേക് മഹപത്ര, എച്ച്.ആര്‍.ഡയറക്ടര്‍ ജയകുമാര്‍  ഡേവിഡ്, നിസാന്‍ ഡിജിറ്റല്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ സുജാ ചാണ്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.


LATEST NEWS