ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടർന്ന് മീൻ വിപണിയിൽ കനത്ത് ഇടിവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫോര്‍മാലിന്‍ കണ്ടെത്തിയതിനെ തുടർന്ന് മീൻ വിപണിയിൽ കനത്ത് ഇടിവ്

ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ കുത്തനെ ഉയര്‍ന്ന മീന്‍ വില ഫോര്‍മാലിന്‍ ചേര്‍ത്ത മീനുകള്‍ എത്തിയെന്ന പ്രചാരണത്തെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞു.

 ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്ന ചാള കിലോഗ്രാമിന് 240 രൂപയ്ക്ക് വിറ്റിരുന്നതില്‍ നിന്ന് വില പകുതിയായി കുറഞ്ഞിരിക്കുകയാണ്. ചൂര വില 340ല്‍ നിന്ന് 160രൂപയായും അയലയുടെ വില 300ല്‍ നിന്ന് 160രൂപയായും കുറഞ്ഞു. 300രൂപയായിരുന്ന കിളിമീന്‍ വില 240രൂപയായി കുറഞ്ഞു.

എന്നാല്‍ കായല്‍, പുഴ മീനുകള്‍ക്ക് വില കുത്തനെ ഉയരുകയാണ്. മായം കലര്‍ന്ന വാര്‍ത്തയെ തുടര്‍ന്ന് ആശങ്കയിലായ ജനങ്ങള്‍ ഇപ്പോള്‍ സമീപിക്കുന്നത് നാടന്‍ വളക്കാരെയാണ്. ഇതേ തുടര്‍ന്നാണ്‌ കായല്‍, പുഴ മീനുകള്‍ക്ക് വില കുത്തനെ ഉയര്‍ന്നത്.

ചെമ്മീനാണ് നാടന്‍ മീനുകളില്‍ താരം. കിലോയ്ക്ക് 250രൂപ മുതല്‍ 400 രൂപ വരെ ചെറിയ ചെമ്മീന് വില ഉയര്‍ന്നിട്ടുണ്ട്.