ഫ്രീഡം251 ഡയറക്ടർ മോഹിത് ഗോയൽ രാജിവച്ചു

ഫ്രീഡം251 ഡയറക്ടർ മോഹിത് ഗോയൽ രാജിവച്ചു

ന്യൂഡൽഹി: വെറും 251 രൂപ വിലയുള്ള 'ഫ്രീഡം251' സ്‌മാ‌ർട് ഫോണുകൾ വാഗ്‌ദാനം ചെയ്‌ത് വാർത്തകളിൽ ഇടംപിടിച്ച റിംഗിംഗ് ബെൽസ് കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ മോഹിത് ഗോയൽ രാജിവച്ചു. അദ്ദേഹത്തിന്റെ പത്നിയും കമ്പനിയുടെ ഡയറക്‌ടറുമായ ധാർണ ഗോയലും രാജിവച്ചിട്ടുണ്ട്. മോഹിത്തിന്റെ സഹോദരനായ അൻമോൽ കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തു.മോഹിത്തും പത്നിയും കമ്പനിയിൽ നിന്ന് രാജിവയ്‌ക്കാനുള്ള കാരണം വ്യക്തമല്ല. പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും നോയിഡയിലെ പ്രധാന ഓഫീസ് രണ്ടാഴ്‌ചയോളമായി അടഞ്ഞു കിടപ്പാണ്. ഈവർഷം ഫെബ്രുവരിയിലാണ് ഫ്രീഡം251 സ്‌മാ‌ർട് ഫോൺ കമ്പനി അവതരിപ്പിച്ചത്. 30,000 പേർ ഫോണിനായി ഓൺലൈനിലൂടെ പണം നൽകി. ഫോൺ നിർമ്മാണം നടക്കാത്തതിനാൽ ഈപ്പണം കമ്പനി തിരിച്ചു നൽകി.എന്നാൽ, ക്യാഷ് ഓൺ ഡെലിവറി സൗകര്യത്തോടെ 70,000 പേർക്ക് അടുത്തിടെ ഫോൺ വിതരണം ചെയ്‌തെന്ന വാദവുമായി മോഹിത് രംഗത്തെത്തിയിരുന്നു.
      


LATEST NEWS