അസംസ്കൃത എണ്ണയുടെ വില കുറഞ്ഞുനിൽക്കുമ്പോഴും ഇന്ധന വില വർദ്ധനവ് തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അസംസ്കൃത എണ്ണയുടെ വില കുറഞ്ഞുനിൽക്കുമ്പോഴും ഇന്ധന വില വർദ്ധനവ് തുടരുന്നു

കൊച്ചി: മാറ്റമില്ലാതെ ഇന്ധന വില വർദ്ധനവ് തുടരുന്നു. കൊച്ചിയിൽ  പെട്രോൾ വില 81 രൂപ കടന്ന് 81.19 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില നഗരത്തിനുള്ളിൽ 75 കടന്നു. കൊച്ചി നഗരപരിധിക്കു പുറത്ത് പെട്രോൾ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസൽ വില 76 രൂപയും കടന്നു.  

 രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാൻ കാരണമാകുന്നത്. തിരുവനന്തപുരം നഗരത്തിൽ 82 രൂപ 28 പൈസയാണ് ഇന്നത്തെ പെട്രോൾ വില. നഗരത്തിനു പുറത്ത് ഒരു ലിറ്റർ പെട്രോളിന് 83 രൂപയിലധികം നൽകണം. 
 ഡീസലിന് നഗരത്തിനുള്ളിൽ 76.06 രൂപയാണു വില. കോഴിക്കോട് നഗരത്തിലും പെട്രോൾ വില ലിറ്ററിന് 82 രൂപയിലെത്തി. 75.78 രൂപയാണു ഡീസൽ വില.


LATEST NEWS