ഗോഎയര്‍ ഏറ്റവും വിശ്വസനീയമായ എയര്‍ലൈനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗോഎയര്‍ ഏറ്റവും വിശ്വസനീയമായ എയര്‍ലൈനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈന്‍ ആയ ഗോഎയര്‍ ഏറ്റവും വിശ്വസനീയമായ എയര്‍ലൈനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ പതിനൊന്നാം മാസവും നേട്ടം കൈവരിച്ചുകൊണ്ട് ഗോഎയര്‍ റെക്കോഡ് സൃഷ്ടിച്ചു. കാലവര്‍ഷവും രാജ്യത്തൊട്ടാകെയുള്ള പ്രതികൂല കാലാവസ്ഥയും ഉള്ള ദുഷ്‌കരമായിരുന്ന ജൂലായ് മാസമാണ് ഗോഎയര്‍ ഈ നേട്ടം കൈവരിച്ചത്.

ജൂലായ് മാസത്തില്‍ 13.26 ലക്ഷം പേര്‍ യാത്ര ചെയ്ത ഗോഎയറില്‍ വെറും 0.46 ശതമാനം റദ്ദാക്കലുകളും 20,000 യാത്രക്കാര്‍ക്ക് ഒരു പരാതി എന്ന നിലയിലുമാണുണ്ടായിരുന്നത്. 2019 ജൂലായില്‍ തുടര്‍ച്ചയായ പതിനൊന്നാം മാസവും ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവും മികച്ച ഓണ്‍ടൈംപെര്‍ഫോമന്‍സ് ഗോഎയര്‍ കൈവരിച്ചു 

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 80.5% ഒടിപി ഗോഎയര്‍ രേഖപ്പെടുത്തി. ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. 


 


LATEST NEWS