സ്വര്‍ണവില കുതിച്ചുയരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വര്‍ണവില കുതിച്ചുയരുന്നു

മുംബൈ: ആഗോള വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നു.

യു.എസ് ജോബ് ഡാറ്റ പ്രതീക്ഷിച്ചതിലും താഴെയെത്തിയതും ഉത്തര കൊറിയ സമ്മര്‍ദങ്ങളുമാണ് സ്വര്‍ണവില ഉയര്‍ത്തിയത്. യുഎസ് ഡോളറിന്റെ തളര്‍ച്ചയും കാരണമായി.

രാജ്യത്ത് സ്വര്‍ണവില ഈവര്‍ഷത്തെ ഉയര്‍ന്നനിരക്കിലാണ്. പത്ത് ഗ്രാമിന് 98 രൂപകൂടി 30,380 രൂപയായി. ഈവര്‍ഷം തുടക്കത്തില്‍ 28,000 രൂപയായിരുന്നു വില. 

നിലവിലെ സാഹചര്യമനുസരിച്ച് സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യത.