തീപിടിച്ച് സ്വര്‍ണ്ണവില; പവന് 27,​800 രൂപ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തീപിടിച്ച് സ്വര്‍ണ്ണവില; പവന് 27,​800 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി. പവന് 320 രൂപ വര്‍ദ്ധിച്ച്‌ ഇന്നലെ 27,​800 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് വില 3,​475 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജി.എസ്.ടിയും പണിക്കൂലിയും പ്രളയ സെസും ചേരുമ്ബോള്‍ ഒരുപവന്‍ വാങ്ങാന്‍ കുറഞ്ഞത് 31,​000 രൂപ നല്‍കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. 

ഈമാസം മാത്രം ഇതുവരെ ഗ്രാം വിലയില്‍ 265 രൂപയും പവന് 2,​120 രൂപയുമാണ് കൂടിയത്. 2019ല്‍ ഇതുവരെ പവന് 4,​360 രൂപ വര്‍ദ്ധിച്ചു. ഗ്രാമിന് 545 രൂപയും ഉയര്‍ന്നു.

അന്താരാഷ്‌ട്ര വില ഔണ്‍സിന് ആറുവര്‍ഷത്തെ ഉയരമായ 1,​505 ഡോളറിലേക്ക് ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതി ചെലവ് വര്‍ദ്ധിച്ചതുമാണ് സ്വര്‍ണവിലയുടെ റെക്കാഡ് കുതിപ്പിന് കാരണം.


LATEST NEWS