സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

സ്വര്‍ണ വിലയിൽ സംസ്ഥാനത്ത് ഇന്നും വർദ്ധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ നാല് ദിവസങ്ങളിലും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരുന്നു.  പവന് 21,760 രൂപയും ഗ്രാമിന് 2,720 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ നിരക്ക്. 

ഇന്നലെ  മാത്രം പവന് 160 രൂപയാണ് കൂടിയത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 20,800 രൂപയ്‌ക്കും ഈ മാസം സ്വര്‍ണ്ണവ്യാപാരം നടന്നിരുന്നു. രാജ്യാന്തര വിപണിയില്‍ 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,295 ഡോളറാണ് നിരക്ക്.


LATEST NEWS