സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡായ 26,200 രൂപയിലെത്തി. ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണ വില 3,275 രൂപയായി. 25,760 രൂപയില്‍ ഓപണ്‍ ചെയ്ത മാര്‍ക്കറ്റ് വാരത്തിന്റെ രണ്ടാം പകുതിയില്‍ 25,960 ലേക്കും വെളളിയാഴ്ച്ച 26,040 ലേക്ക് കയറി. മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്ബോള്‍ 26,200 രൂപയിലാണ്. 

അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണ വില ഉയര്‍ന്നു. ലണ്ടനില്‍ ട്രോയ് ഔണ്‍സിന് 1418 ഡോളറില്‍ നിന്ന് സ്വര്‍ണം 1449 ഡോളര്‍ വരെ കുതിച്ചശേഷം ക്ലോസിംഗില്‍ 1440 ഡോളറിലാണ്. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 1452 ഡോളറിലെ പ്രതിരോധം മറികടന്നാല്‍ 1498 ഡോളര്‍ വരെ സ്വര്‍ണ വില ഉയരാം.


LATEST NEWS