ഇന്ത്യയുടെ വരള്‍ച്ച  ഈ വര്‍ഷം നേരിയ  തോതിൽ കുറയും:മൂഡീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഇന്ത്യയുടെ വരള്‍ച്ച  ഈ വര്‍ഷം നേരിയ  തോതിൽ കുറയും:മൂഡീസ്

ന്യൂഡൽഹി ∙ ഈ വർഷം ഇന്ത്യയുടെ വളർച്ച നേരിയ തോതിൽ കുറയുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവസ്റ്റേഴ്സ് സർവീസ്. 7.5 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 7.3 ശതമാനമായി കുറയും. ഉയർന്ന എണ്ണവിലയും, സാമ്പത്തിക രംഗത്തെ മാന്ദ്യവും വളർച്ചയുടെ വേഗം കുറയ്ക്കും. എന്നാൽ 2019ൽ 7.5% വളർച്ച നേടും. ഗ്രാമങ്ങളിലെ ഉപഭോഗത്തിൽ വരുന്ന വർധനയും, മികച്ച കാലവർഷവും വളർച്ചയ്ക്ക് വേഗം കൂട്ടുമെന്ന് മൂഡീസ് പറയുന്നു. ചരക്ക്, സേവന നികുതിയുടെ പ്രത്യാഘാതം ഏതാനും മാസങ്ങൾകൂടി തുടരും. ആഗോള സാമ്പത്തിക രംഗം ഈ വർഷം നല്ല വളർച്ച രേഖപ്പെടുത്തും. ജി 20 രാജ്യങ്ങൾ ഈ വർഷം 3.3% വളർച്ച നേടും.