ജിഎസ്ടിയിലെ ബി മൂന്ന് റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ഇനി പിഴ 50000 രൂപ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഎസ്ടിയിലെ ബി മൂന്ന് റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ഇനി പിഴ 50000 രൂപ

കൊച്ചി: ജിഎസ്ടിയുടെ റിട്ടേണ്‍ വൈകിയാല്‍ ഇനി പിഴ 50000 രൂപ നല്‍കേണ്ടി വരും. അതായത്,വ്യാപാരികള്‍ മാസംതോറും സമര്‍പ്പിക്കേണ്ടതായ ജിഎസ്ടിയിലെ ബി മൂന്ന് റിട്ടേണ്‍ സമര്‍പ്പണം വൈകിയാലാണ് പിഴ 50000 രൂപ വരെ നല്‍കേണ്ടി വരുന്നത് എന്ന് ജിഎസ്ടി അധികൃതര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പുതുവര്‍ഷത്തിലാണ് പുതിയ ഉത്തരവുകള്‍ ഇറങ്ങിയത്.മാത്രമല്ല, ഇതുവരെ റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ദിവസം 50 രൂപ വീതമായിരുന്നു പിഴ. എന്നാല്‍,ആസ്ഥാനത്താണ്  ഇതുവരെയുളള റിട്ടേണ്‍ സമര്‍പ്പണം നടത്താത്തവര്‍ക്കും വൈകിച്ചവര്‍ക്കുമുളള മുഴുവന്‍ പിഴയും ഒഴിവാക്കിയിരിക്കുന്നത്. ജിഎസ്ടി ആര്‍ ഒന്ന്, മൂന്ന് ബി റിട്ടേണുകള്‍ക്ക് ഇത് ബാധകമാണ്. 

കൂടാതെ, ഇതുവരെയുളള റിട്ടേണ്‍ സമര്‍പ്പണത്തിന് വൈകിയതിനുളള പിഴയൊടുക്കിയവര്‍ക്ക് ആ തുക മുഴുവന്‍ തിരികെ നല്‍കുന്നതാണ്.സത്യസന്ധമായി റിട്ടേണ്‍ സമര്‍പ്പിച്ചതിനുളള പാരിതോഷികം എന്ന ഇനത്തില്‍പ്പെടുത്തിയായിരിക്കും ഈ തുക തിരികെ നല്‍കുന്നത്. കൂടാതെ,ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയമുണ്ട്.
 


LATEST NEWS