പെട്രോളിനും ഡീസലിനും ചരക്ക്  സേവന നികുതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പെട്രോളിനും ഡീസലിനും ചരക്ക്  സേവന നികുതി

ന്യൂഡൽഹി ∙ വില വർധന പിടിച്ചുനിർത്താൻ‍ പെട്രോളും ഡീസലും ചരക്ക്  സേവന നികുതി (ജിഎസ്ടി) വ്യവസ്ഥയുടെ ഭാഗമാക്കണമെന്നത് ജിഎസ്ടി കൗൺസിലിന്‍റെ  അടുത്ത യോഗം പരിഗണിച്ചേക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ‍ പറഞ്ഞു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധന തടയാൻ കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ദീർഘകാല നടപടികളിലൊന്നാണ് ഈ ഉൽപന്നങ്ങൾക്കു ജിഎസ്ടി ബാധകമാക്കുകയെന്നത്.പെട്രോളിനും ഡിസലിനും ജി എസ് ടി  ബാധകമാകുന്നതിനെ കേരളമുള്‍പ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും എതിര്‍ക്കുന്നില്ല

.എന്നാല്‍ , ഈ നടപടിമൂലം ഉണ്ടാകുന്ന നികുതി വരുമാന നഷ്ടം കേന്ദ്രം നികതനമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട് .അന്തര്‍ സംസ്ഥാന ജി എസ് ടി വരുമാനത്തിലെ വിഹിതം നല്‍കുന്നതുപോലും വൈകിക്കുന്ന കേന്ദ്രം ,തങ്ങളുടെ ധനകമ്മി  വര്‍ധിപ്പിച്ചെക്കാവുന്ന നടപടിക്ക് തയ്യാറാകുമോ എന്ന ചോദ്യമുണ്ട് .വില വര്‍ധന തടയാന്‍ ദീര്‍ഘകാല നടപടികളാണ് ആലോചിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു .ജി എസ് ടി യാണ് ഉചിതമായ നടപടികളിലൊന്നെന്നു പെട്രോളിയും മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വിശദീകരിക്കുകയുമുണ്ടായി .

പെട്രോളിനും ഡീസലിനും ജിഎസ്ടി ബാധകമാക്കുന്നതിനെ കേരളമുൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും എതിർക്കുന്നില്ല. എന്നാൽ‍, ഈ നടപടിമൂലം ഉണ്ടാകുന്ന നികുതി വരുമാന നഷ്ടം കേന്ദ്രം നികത്തണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. അന്തർ സംസ്ഥാന ജിഎസ്ടി വരുമാനത്തിലെ വിഹിതം നൽകുന്നതുപോലും വൈകിക്കുന്ന കേന്ദ്രം, തങ്ങളുടെ ധനക്കമ്മി വർധിപ്പിച്ചേക്കാവുന്ന നടപടിക്കു തയാറാകുമോയെന്ന ചോദ്യമുണ്ട്. വില വർധന തടയാൻ ദീർഘകാല നടപടികളാണ് ആലോചിക്കുന്നതെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ജിഎസ്ടിയാണ് ഉചിതമായ നടപടികളിലൊന്നെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിശദീകരിക്കുകയുമുണ്ടായി.