ജിഎസ്ടി: ഫര്‍ണിച്ചര്‍ വാങ്ങാന്‍ വെള്ളിയാഴ്ചവരെ കാത്തിരിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഎസ്ടി: ഫര്‍ണിച്ചര്‍ വാങ്ങാന്‍ വെള്ളിയാഴ്ചവരെ കാത്തിരിക്കാം

വീട്ടിലേയ്ക്കാവശ്യമുള്ള ഫര്‍ണിച്ചറുകളും ഇലക്ട്രിക്കല്‍ സ്വിച്ചുകളും വാങ്ങാനിരിക്കുകയാണെങ്കില്‍ വെള്ളിയാഴ്ചവരെ കാത്തിരിക്കൂ.ഗുവാഹട്ടിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 165 ഉത്പന്നങ്ങളുടെ നികുതി സ്ലാബ് 28ല്‍നിന്ന് 18 ശതമാനമാക്കി കുറച്ചേക്കും.

അതേസമയം, 62 ഉത്പന്നങ്ങള്‍ക്ക് കൂടിയ നികുതി തുടരും. ഡിജിറ്റല്‍ ക്യാമറ, ഷേവിങ് ക്രീം, പെയിന്റ്, സിഗരറ്റ്, പാന്‍ മസാല, ചോക്കലേറ്റ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വാക്വം ക്ലീനര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഹെയര്‍ ഡൈ, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവയുടെ നികുതി സ്ലാബാണ് 28 ശതമാനത്തില്‍ നിലനിര്‍ത്തുക.

പൊതുവായ ചില ഉത്പന്നങ്ങളുടെ നിലവിലെ നികുതിയായ 18 ശതമാനത്തില്‍നിന്ന് 12 ശതമാനമായും കുറച്ചേക്കും.റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ചചെയ്യും.