ഹിന്ദുസ്ഥാന്‍ യുണിലിവറിന്‍റെ സിഇഒ സഞ്ജീവ് മെഹ്തയുടെ ശമ്പളം 19 കോടി രൂപ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിന്ദുസ്ഥാന്‍ യുണിലിവറിന്‍റെ സിഇഒ സഞ്ജീവ് മെഹ്തയുടെ ശമ്പളം 19 കോടി രൂപ

മുംബൈ: രാജ്യത്തെ പ്രമുഖ ഉപഭോക്തൃ ഉത്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ സിഇഒ സഞ്ജീവ് മെഹ്തയുടെ ശമ്പളം 19 കോടി രൂപ.2017-18 സാമ്പത്തിക വര്‍ഷത്തില്‍ 19 കോടി രൂപയാണ് അദ്ദേഹത്തിന് ശമ്പളമായി ലഭിച്ചത്. മുന്‍വര്‍ഷം 14 കോടി രൂപയായിരുന്നു ശമ്പളം. 36 ശതമാനമാണ് വര്‍ധന.പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട കമ്പനി മൂന്നിരട്ടി ബോണസും മെഹ്തയ്ക്ക് നല്‍കി.ഈ ഇനത്തില്‍ ആറ് കോടി രൂപയാണ് ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടുകോടി രൂപയായിരുന്നു അദ്ദേഹത്തിനുലഭിച്ച ബോണസ്.

കമ്പനി പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, ജീവനക്കാര്‍ക്ക് ലഭിച്ച ശമ്പള വര്‍ധന 4.7 ശതമാനമാണ്. കമ്പനിയില്‍ സ്ഥിരം ജീവനക്കാരായി 5,725 പേരാണുള്ളത്.വാര്‍ഷികാദായത്തില്‍ 17ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. 5,237 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.