ഐ.സി.ഐ.സി.​ഐക്ക് പുതിയ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാൻ; ജി.സി ചതുർവേദി ജൂലൈ ഒന്നിന് സ്ഥാനമേൽക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ.സി.ഐ.സി.​ഐക്ക് പുതിയ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാൻ; ജി.സി ചതുർവേദി ജൂലൈ ഒന്നിന് സ്ഥാനമേൽക്കും

ഐ.സി.ഐ.സി.ഐ ബാങ്കി​​ന്റെ പുതിയ ​നോൺ എക്​സിക്യൂട്ടീവ്​ ചെയർമാനായി ഗിരീഷ്​ ചന്ദ്ര ചതുർവേദിയെ നിയമിച്ചു. ​മുൻ പെട്രോളിയം സെക്രട്ടറിയാണ്​ ഗിരീഷ്​ ചന്ദ്ര ചതുർവേദി. ജൂലൈ ഒന്നിന് സ്ഥാനമേൽക്കും. മൂന്ന്​ വർഷത്തേക്കാണ്​ പുതിയ നോൺ എക്സിക്യൂട്ടീവ്​ ചെയർമാ​​ന്റെ നിയമനം. 

ജൂൺ 30ന്​ എം.കെ ശർമ്മയുടെ കാലാവധി കഴിയുന്ന​തിനെ തുടർന്നാണ്​ പുതിയ നിയമനമെന്ന്​ ഐ.സി.​ഐ.സി.​ഐ പ്രസ്​താവനയിൽ അറിയിച്ചു. 

സി.ഇ.ഒ ചന്ദ കോച്ചാറുമായി ബന്ധ​പ്പെട്ട്​ വിവിധ അന്വേഷണ എജൻസികളുടെ സംശയത്തി​​ന്റെ നിഴലിൽ നിൽക്കുമ്പോഴാണ്​ ​ഐ.സി.ഐ.സി.​ഐ പുതിയ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാനെ നിയമിച്ചിരിക്കുന്നത്​. 


LATEST NEWS