ജില്ലകളില്‍  നികുതിദായകരെ സഹായിക്കുന്നതിന് വിദഗ്ധരെ നിയമിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജില്ലകളില്‍  നികുതിദായകരെ സഹായിക്കുന്നതിന് വിദഗ്ധരെ നിയമിക്കുന്നു

ന്യൂഡല്‍ഹി: ചെറുകിട നികുതിദായകരെ സഹായിക്കുന്നതിന് പരിശീലനം നേടിയ ഒരാളെയെങ്കിലും ജില്ലാ ആസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് നിയമിക്കുന്നു.

ഇത് പ്രകാരം രാജ്യത്ത് 7,600 പേരെയാണ് വകുപ്പ് നിയമിക്കുക. മൊബൈല്‍ ആപ്പ് വഴിയും ഇവരുടെ സേവനം ലഭ്യമാകും.

ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയോ നികുതി വിദഗ്ധരെയോ സമീപിക്കാതെ ഓരോരുത്തര്‍ക്കും വീട്ടിലിരുന്നുതന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം.

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് ഇപ്പോഴും പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. നികുതിദായകരെ സഹായിക്കുന്നതിന് പരിശീലനം നേടിയവരെ(ടിആര്‍പി) നിയമിക്കാന്‍ പത്ത് വര്‍ഷംമുമ്പേ നടപടിയെടുത്തിരുന്നെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഉടനെ പുറത്തിറക്കുന്ന മൊബൈല്‍ ആപ്പായ ആയ്കാര്‍ മിത്രയില്‍ ലോഗിന്‍ ചെയ്താല്‍ അടുത്തുള്ള ടിആര്‍പിയെ കണ്ടെത്താന്‍ നികുതിദായകന് കഴിയും.

റിട്ടേണുമായി ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈനായി ടിആര്‍പികള്‍ക്ക് അയച്ചുകൊടുത്ത് സേവനംതേടാനും സൗകര്യമുണ്ടാകും.

നിലവില്‍ രാജ്യത്ത് 5,400 സഹായികളാണുള്ളത്.


LATEST NEWS