വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ  മുന്നേറ്റവുമായി ഇന്ത്യ; മോദിയുടെ  സാമ്പത്തിക പരിഷ്കരണങ്ങളുടെ വിജയമെന്ന്  ലോകബാങ്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ  മുന്നേറ്റവുമായി ഇന്ത്യ; മോദിയുടെ  സാമ്പത്തിക പരിഷ്കരണങ്ങളുടെ വിജയമെന്ന്  ലോകബാങ്ക്

ന്യൂഡൽഹി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ  മുന്നേറ്റവുമായി ഇന്ത്യ. പട്ടികയില്‍ 30 സ്ഥാനങ്ങള്‍  മുന്നോട്ട് കയറി ഇന്ത്യ 100–ാം സ്ഥാനത്തെത്തി. എൻഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിനു പിന്നിലെന്നു ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ  വിലയിരുത്തുന്നു. വ്യവസായങ്ങൾ തുടങ്ങാൻ അനുയോജ്യമായ 190 രാജ്യങ്ങളുടെ പട്ടികയാണ് ലോകബാങ്ക് പുറത്തുവിട്ടത്. ഈവർഷം ഏറ്റവും കൂടുതൽ പ്രവർത്തന മികവു കാട്ടിയ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യപത്തിലും ഇന്ത്യ സ്ഥാനമുണ്ട്. 

 

2003 മുതൽ നിർദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്കാരങ്ങളിൽ പകുതിയോളം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന മാറ്റങ്ങൾ വരുത്തിയ  ഒരേയൊരു  രാജ്യവും  ഇന്ത്യയാണ്. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നു തെളിയിക്കുന്നതാണു ലോകബാങ്കിന്റെ റിപ്പോർട്ടെന്നും ആദ്യ 100 ൽ സ്ഥാനം നേടിയ ഇന്ത്യയ്ക്ക് അടുത്തുതന്നെ 50ൽ എത്താൻ കഴിയുമെന്നും ധനമന്ത്രി  അരുൺ ജയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


LATEST NEWS