ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍

മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ചതു മുതല്‍ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. സെന്‍സെക്‌സ് നൂറു പോന്റിലധികമാണ് ഇന്നുയര്‍ന്നത്.  നിഫ്റ്റി 20 പോയിന്റിലധികം ഉയര്‍ന്ന് 10900 ത്തിനരികെയാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയില്‍ ഇന്നു രാവിലെ ഒരു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പ്രവര്‍ത്തന ഫല റിപ്പോര്‍ട്ട് ഇന്നു പുറത്തു വരാനിരിക്കെയാണ് ഓഹരിയില്‍ ഈ മുന്നേറ്റം അനുഭവപ്പെട്ടത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെയും മൂന്നാം പാദ ഫലം ഇന്ന് പുറത്തുവരും.