ഇന്ന്മാത്രം ഇന്ന്മാത്രം 777രൂപ ഓഫര്‍ ഇന്ന് മാത്രം..!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ന്മാത്രം ഇന്ന്മാത്രം 777രൂപ ഓഫര്‍ ഇന്ന് മാത്രം..!


മുംബൈ: രാജ്യത്തെ ചെലവുകുറഞ്ഞ വിമാനയാത്ര കമ്പനിയായ ഇന്‍ഡിഗോ വിശേഷ ഓഫറുമായി എത്തിയിരിക്കുന്നു. എല്ലാ ചെലവുകളുമടക്കം 777 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള ഓഫര്‍ ആണ് ഇന്‍ഡിഗോ മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്നു മാത്രമാണ് ടിക്കറ്റ് ബുക്കിംഗിന് സമയം. ജൂലായ് 21 മുതല്‍ സെപ്തംബര്‍ 20 വരെ ഈ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. 

ലഭ്യത അനുസരിച്ചാണ് സീറ്റുകള്‍ നല്‍കുക. എന്നാല്‍ എത്ര സീറ്റുകള്‍ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട നോണ്‍ സ്‌റ്റോപ്പ് റൂട്ടുകളിലാണ് യാത്ര ചെയ്യാന്‍ കഴിയുക. അഹമ്മദാബാദ്, അമൃത്സര്‍, ബഗ്‌ദോഗ്ര, ബംഗലൂരു, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജമ്മു, കൊച്ചി, കൊല്‍ക്കൊത്ത, ലഖ്‌നൗ മുംബൈ, പോര്‍ട്ട് ബ്ലെയര്‍, പൂനെ, ശ്രീനഗര്‍ എന്നീ റൂട്ടുകളില്‍ ഈ നിരക്കില്‍ യാത്ര ചെയ്യാമെന്ന് വെബ്‌സൈറ്റില്‍ പറയുന്നു.

വിമാനകമ്പനികള്‍ തമ്മിലുള്ള മത്സരം ശക്തമായതോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള അവസരം വര്‍ധിച്ചുവരുന്നതായാണ് സൂചന. ആഭ്യന്തര മേഖലയിലെ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഏപ്രിലില്‍ 15.15% വര്‍ധനവോടെ 91.34 ലക്ഷത്തില്‍ എത്തി. 

ജി.എസ്.ടി കൂടി വന്നതോടെ എക്കോണമി ക്ലാസിലെ യാത്രയുടെ ചെലവ് കുറഞ്ഞിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ആറ് ശതമാനത്തില്‍ നിന്ന് നികുതി അഞ്ചു ശതമാനമായി കുറഞ്ഞതാണ് ഇതിനു കാരണം. എന്നാല്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ചെലവ് കൂടുമെന്നാണ് സൂചന. നിലവിലെ ഒന്‍പത് ശതമാനത്തില്‍ നിന്ന് 12% ആയാണ് നികുതി നിരക്ക് ഉയര്‍ന്നിരിക്കുന്നത്.


LATEST NEWS