കുതിച്ചു  ഉയര്‍ന്നു ഇന്‍ഫോസിസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുതിച്ചു  ഉയര്‍ന്നു ഇന്‍ഫോസിസ്

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ജൂണില്‍ അവസാനിച്ച പാദത്തില്‍ 3,483 കോടി രൂപ അറ്റാദായം നേടി. വരുമാനം 17,078 കോടി രൂപയാണ്.

ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ വിലയിരുത്തലിനെ മറികടന്നാണ് ഇന്‍ഫോസിസ് മികച്ച ലാഭം നേടിയത്.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 3,603 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം. വരുമാനം 17,120 കോടിയും.

കമ്പനി 3,335 കോടി രൂപ ലാഭം നേടുമെന്നായിരുന്നു മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍.


LATEST NEWS