ഇൻഫോസിസിൽ 11,000 പേർക്ക് തൊഴിൽ നഷ്ടപ്പെടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഇൻഫോസിസിൽ 11,000 പേർക്ക് തൊഴിൽ നഷ്ടപ്പെടും

ബെംഗളൂരൂ:  ഇൻഫോസിസിൽ 11,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു.
ഓട്ടോമേഷൻ അടക്കമുള്ള നടപടികളിലൂടെ വരുമാന വർധന സാധ്യമായതായും വാർഷിക ജനറൽ ബോഡി യോഗത്തിലെ റിപ്പോർട്ടിലുണ്ട്. സ്ഥാപകാംഗങ്ങളുമായി ഡയറക്ടർ ബോർഡിന് യാതൊരു ഭിന്നതയുമില്ല. അത്തരത്തിലുള്ള പ്രചാരണം മാധ്യമ സൃഷ്ടിയാണെന്നും കമ്പനിവൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ 36-മത് വാർഷിക ജനറൽ ബോഡി യോഗത്തിലാണിത് റിപ്പോർട്ട് ചെയ്തത്.


പ്രതിഫലത്തിന്റെ കാര്യത്തിൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരും സാധാരണ ജീവനക്കാരും തമ്മിൽ  അന്തരം കുറയ്ക്കുന്നതിനുള്ള നടപടിയും ഉണ്ടാകും. ഉയർന്ന തസ്തികയിലുള്ളവർക്ക് വലിയ പ്രതിഫലം നൽകുന്നതിനെതിരെ ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തി രംഗത്ത് വന്നിരുന്നു.കമ്പനി ഓഹരിയുടമകൾക്ക്  നടപ്പ്  സാമ്പത്തിക വർഷം ഡിവിഡൻറായി 13,000 കോടി രൂപ നൽകും. ലാഭ വിഹിതമായോ ഓഹരികൾ മടക്കി വാങ്ങിയോ ആയിരിക്കും ഇത്രയും തുക നൽകുക. കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരിയുടമകൾക്ക് ഷെയർ ഒന്നിന് 14.75 രൂപ വീതമാണ് ഡിവിഡന്റ് നൽകിയത്. ഏകദേശം 4,061 കോടി രൂപയാണ് കമ്പനി ഇതിലൂടെ ഓഹരിയുടമകൾക്ക് നൽകിയത്.

മാർച്ച് 31ലെ കണക്ക് പ്രകാരം കമ്പനിയുടെ വരുമാനം 12,222 കോടി രൂപയാണ്. 2016 മാർച്ചിൽ ഇത് 24,276 കോടി രൂപയായിരുന്നു. വിവിധ സ്ഥാപനങ്ങളിൽ ഈ വർഷം കമ്പനിയുടെ നിക്ഷേപം 6,931 കോടി രൂപയാണ്. ഇത് കഴിഞ്ഞ മാർച്ചിൽ 4,900 കോടിയായിരുന്നു.