പലിശ നിരക്ക് കുറച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പലിശ നിരക്ക് കുറച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

തിരുവനന്തപുരം : അടിസ്ഥാന പലിശ നിരക്കുകൾ കുറച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എംസി എൽ ആറിൽ 0 .05 ശതമാനത്തിൻറ്റെ കുറവാണ് അടിസ്ഥാന പലിശ നിരക്കിൽ വരുത്തിയത്.8 .45 ൽ നിന്ന് 8 .40 ലേക്ക് എംസിആർ കുറഞ്ഞത് .
2016 മുതൽ എംസിആർ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ബാങ്ക് പലിശ നിർണയിക്കുന്നത്.ഈ വർഷം ഇത് മൂന്നാം തവണയാണ് സ്റ്റേറ്റ് ബാങ്ക് എംസിആറിൽ ഇളവ് വരുത്തുന്നത്.എസ്ബിഐ യുടെ ഭാവന വായ്‌പയുടെ പലിശ നിരക്കിൽ 0 .20 ശതമാനത്തിൻറ്റെ കുറവ് ഉണ്ടായി.റിപ്പോ നിരക്കിനെ മാനദണ്ഡമാക്കിയാണ് സ്റ്റേറ്റ് ബാങ്ക് നിലവിൽ ഏതാനും വായ്പകൾ നൽകി വരുന്നത്.ബുധനാഴ്ച മുതൽ പുതുക്കിയ പലിശ നിരക്കുകൾ നിലവിൽ വരും.സ്റ്റേറ്റ് ബാങ്കിൻറ്റെ ഭവന ,വാഹന ,ക്രെഡിറ്റ് കാർഡ് ,വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് തുടങ്ങിയവയിൽ കുറവ് വരും.സ്റ്റേറ്റ് ബാങ്കിൽ നിന്ന് വയ്പ എടുക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്ന് പ്രതീക്ഷ .


LATEST NEWS