ഇസ്‌ലാമിക ബാങ്കിങ് സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കാനാകില്ലെന്ന് ആർബിഐ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇസ്‌ലാമിക ബാങ്കിങ് സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കാനാകില്ലെന്ന് ആർബിഐ

ഇസ്ലാമിക ബാങ്കിങ് രീതി ഇന്ത്യയിൽ നടപ്പിലാക്കാനാവില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിങ്ങിനും വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് ആര്‍ബിഐയുടെ തീരുമാനം.

ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കുന്ന വിഷയത്തില്‍ ആര്‍ബിഐയും സര്‍ക്കാരും പരിശോധന നടത്തിയതായും കേന്ദ്ര ബാങ്ക് അറിയിച്ചു. പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈമാറ്റ സമ്പ്രദായമാണ് ഇസ്ലാമിക് അഥവാ ശരിഅ: ബാങ്കിങ്. ഇസ്ലാം മതവിശ്വാസ പ്രകാരം പലിശ ഈടാക്കല്‍ അനുവദനീയമല്ല.