ജെറ്റ് എയര്‍വെയ്‌സില്‍ ദീപാവലി പ്രമാണിച്ച് ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിന്  ഇളവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെറ്റ് എയര്‍വെയ്‌സില്‍ ദീപാവലി പ്രമാണിച്ച് ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിന്  ഇളവ്

കുവൈറ്റ്: ജെറ്റ് എയര്‍വെയ്‌സില്‍ ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 12 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി പ്രമാണിച്ചാണ് ഇളവ് നല്‍കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. മാത്രമല്ല ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും നേപ്പാള്‍, ബംഗ്ലദേശ്, ശ്രീലങ്ക, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റിനാണ് ഇളവ് ലഭിക്കുക. 2018 മേയ് 31വരെ യാത്ര ചെയ്യുന്നതിന് ഈ ടിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ഇക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ മാത്രമാണ് ഇളവ് ബാധകം.


LATEST NEWS