ജിയോയും  എയര്‍ടെലും ബ്ലോക്ക്‌ ചെയിനിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിയോയും  എയര്‍ടെലും ബ്ലോക്ക്‌ ചെയിനിലേക്ക്

ഇന്ത്യ, റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്നീ കമ്പനികള്‍ ബ്ലോക്‌ചെയിൻ‍-കേന്ദ്രീകൃത സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന കാര്യം അവലോകനം ചെയ്തു വരുന്നു. ബ്ലോക്‌ചെയിനിലൂടെ പുതിയ വരുമാന സ്രോതസുകളുണ്ടാകുമെന്നതു കൂടാതെ, നടത്തിപ്പ് ചെലവു കുറയ്ക്കാമെന്നും അവര്‍ കരുതുന്നു. നടത്തിപ്പു ചെലവു കൂടുന്ന ഇക്കാലത്ത് പുതിയ ചുവടുവയ്പ്പ് തങ്ങളുടെ വരുമാനവും ലാഭവും കുത്തനെ വര്‍ധിപ്പിക്കുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടല്‍.

വോഡഫോണ്‍ ഇന്ത്യ ഇപ്പോള്‍ത്തന്നെ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് (PoC) വരെ എത്തിയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍. കംപ്യൂട്ടര്‍ നിര്‍മാതാക്കളായിരുന്ന ഐബിഎമ്മിനൊപ്പം (IBM) ചേര്‍ന്നാണ് അവരുടെ നീക്കങ്ങള്‍.  എയര്‍ടെല്‍ല്ലും  പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് . ജിയോ ഇതിനായി എൻജിനീയര്‍മാരുടെ ഒരു ടീമിനെ തന്നെ ബ്ലോക്‌ചെയിൻ സ്വപ്‌നം മുന്നോട്ടു കൊണ്ടുപോകാന്‍ നിയോഗിച്ചും കഴിഞ്ഞു.