ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിൻ ‘ജിയോ കോയിൻ’ ഫെബ്രുവരിയിൽ എത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയിലെ ആദ്യ ബിറ്റ്കോയിൻ ‘ജിയോ കോയിൻ’ ഫെബ്രുവരിയിൽ എത്തും

ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി ഫെബ്രുവരിയിൽ  റിലയൻസ് ജിയോ വിപണിയിലെത്തിക്കും. ജിയോ കോയിൻ എന്ന് പേരിട്ടിരിക്കുന്ന കറൻസി, മുകേഷ് അംബാനിയുടെ പുത്രൻ ആകാശ് അംബാനി ലോഞ്ച് ചെയ്യുമെന്നാണ്പുറത്ത് വരുന്ന വിവരം. മൈനിങ് പ്രവർത്തങ്ങൾ പുരോഗമിക്കുന്നതായാണ് പുറത്തുവിട്ടിരിക്കുന്ന വിവരം. 50 വിദഗ്ധരടങ്ങുന്ന ട്ടീം ഇതിനുള്ള ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ പൂർത്തീകരിക്കുന്ന ജോലികളിലാണ്.

ജിയോ കോയിന്റെ ലോഞ്ചിങ് വില കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ ഒരു കോയിന് ഒരു ഡോളർ [64 രൂപ] വിലയിടാനാണ് സാധ്യത. റിലയൻസ് ജിയോയുടെ മൈ ജിയോ ആപ് വഴി വില്പന തുടങ്ങും. എന്നാൽ പിന്നീട് ഇതിനായി പ്രത്യേക ആപ്പ് എന്ന നിർദേശവും പരിഗണയിലുണ്ട്. ഭാവിയിൽ കോയിനെക്സ്, ബിട്രേക്സ് തുടങ്ങിയ ക്രിപ്റ്റോ കറൻസി എക്‌സ്‌ചഞ്ചുകളിലൂടെ ലഭ്യമാകും.

ബിറ്റ്‌കോയിൻ വില 20000 ഡോളർ എത്തിയതോടെയാണ് ഇന്ത്യയിലും ക്രിപ്റ്റോകറന്സികളിൽ താല്പര്യം ശക്തമായത്. ഇന്ത്യയിൽ 9 എക്സ്ചേഞ്ചുകളിലിയായി 20 ലക്ഷം പേര് ബിറ്റ്കോയിനിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.


LATEST NEWS