ഇനി ജിയോ ഫോണ്‍ വാങ്ങിക്കാം. വാട്സ് അപ് ലഭിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഇനി ജിയോ ഫോണ്‍ വാങ്ങിക്കാം. വാട്സ് അപ് ലഭിക്കും

 ന്യൂഡല്‍ഹി:  ഇനി ജിയോ ഫോണ്‍ വാങ്ങിക്കാം. വാട്സ് അപ് ലഭിക്കും. 1500 രൂപക്ക് റിലയന്‍സ് ജിയോ പുറത്തിറക്കാന്‍ പോകുന്ന 4ജി ഫോണിലാണ് വാട്സ് അപ് ലഭിക്കുക.   ജിയോ ഫോണിനായി വാങ്ങിക്കുന്ന 1500 രൂപ മൂന്നു വര്‍ഷത്തിനു ശേഷം തിരികെ തരികയും ചെയ്യും എന്നതാണ് പ്രത്യേകത. എന്നാല്‍ ചില ന്യൂനതകളും ഇപ്പോഴത്തെ ചര്‍ച്ചകളില്‍ സംസാര വിഷയമാണ്.

അതിലൊരു പ്രധാനപ്പെട്ട ന്യൂനതയായിരുന്നു ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാനാവില്ല എന്നത്. എന്നാല്‍ ഇക്കാര്യം ജിയോ ഫോണിന്റെ മു്‌ന്നേറ്റത്തിന് തടസ്സമാവും എന്ന് കണ്ട നിര്‍മ്മാതാക്കള്‍ വാട്‌സ്ആപ്പ് ഫോണില്‍ കൊണ്ടു വരാന്‍ തീരുമാനിച്ചു. അതിനെ തുടര്‍ന്ന് വാട്‌സ്ആപ്പ് അധികൃതരുമായി ജിയോ ഫോണ്‍ അധികൃതര്‍ ചര്‍ച്ചയിലാണ്.

ജിയോ ഫോണില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായ കൈ ഓഎസ് എന്ന പ്ലാറ്റ്‌ഫോമില്‍ വാട്‌സ്ആപ്പ് ലഭിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തു തന്നെയായാലും വാട്‌സ്ആപ്പ് ലഭ്യമാക്കും എന്ന നിലപാടിലാണ് ജിയോ ഫോണ്‍ നിര്‍മ്മാതാക്കള്‍. 


LATEST NEWS