വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ കേരളം പിന്നില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ കേരളം പിന്നില്‍
ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ ലിസ്റ്റ് എടുത്തതില്‍ കേരളം ഏറ്റവും പിന്നില്‍. ആന്ധ്രാപ്രദേശ് ആണ് ഒന്നാം സ്ഥാനത്ത്. വേഗത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുന്ന സംസ്ഥാനങ്ങളില്‍ തെലുങ്കാന പട്ടികയില്‍ രണ്ടാം സ്ഥാനം നേടി. ഇരുപത്തിഒന്നാം സ്ഥാനമാണ് കേരളത്തിന് ലഭിച്ചത്.
 
വ്യവസായ മന്ത്രാലയമാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനം വിലയിരുത്തി പട്ടിക തയ്യാറാക്കിയത്. ഹരിയാന, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തെത്തി. ചത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു.
 
എന്നാല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി ഈ പട്ടികയില്‍ കേരളത്തിനും പിന്നില്‍ ആണ്. 23ആം സ്ഥാനം ആണ് ഡല്‍ഹിക്ക് ഉള്ളത്. 2016 ല്‍ 19ആം സ്ഥാനത്തുണ്ടായിരുന്ന ഡല്‍ഹി നാല് സ്ഥാനങ്ങള്‍ പിന്നോട്ട് തള്ളപ്പെട്ടു.