താന്‍ ഉപയോഗിച്ച ഷൂസും സോക്‌സും വിറ്റ് യുവതിയുണ്ടാക്കുന്നത് ലക്ഷങ്ങള്‍  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താന്‍ ഉപയോഗിച്ച ഷൂസും സോക്‌സും വിറ്റ് യുവതിയുണ്ടാക്കുന്നത് ലക്ഷങ്ങള്‍  

ലണ്ടന്‍: താന്‍ ഉപയോഗിച്ച് അഴുക്കുപുരണ്ട് നാറിയ ഷൂസും സോക്‌സും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ലണ്ടന്‍കാരി റോക്‌സി സ്‌കെയിസ്. ഇത്തരത്തില്‍ റോക്‌സി ഒരുവര്‍ഷം ഉണ്ടാക്കുന്നത് 94 ലക്ഷം രൂപയാണ്. വിശ്വസിക്കാനാവുന്നില്ലെങ്കിലും സംഗതി സത്യമാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉപയോഗിച്ച സോക്‌സുകളും ഷൂസുകളും റോക്‌സി വില്‍ക്കുന്നത്. ഉപയോഗിച്ച് അഴുക്കുപിടിച്ച സോക്‌സുകളുടെയും ഷൂസുകളുടെയും ചിത്രം വെറുതേ ഒരു രസത്തിനാണ് റോക്‌സി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തത്. ഒപ്പം മനോഹരമായ തന്റെ പാദത്തിന്റെ ചിത്രവും. ആള്‍ക്കാരുടെ തെറിവിളി പ്രതീക്ഷിച്ച റോക്‌സിക്ക് ലഭിച്ചത് അഭിനന്ദനങ്ങളും അന്വേഷണങ്ങളുമാണ്. അതോടെയാണ് ഇതൊരു കച്ചവടമാക്കാന്‍ തീരുമാനിച്ചത്. ആവശ്യമുള്ളവര്‍ക്ക് സോക്‌സും ഷൂസും വില്‍ക്കുമെന്ന് അറിയിപ്പും ചിത്രങ്ങള്‍ക്കൊപ്പം പോസ്റ്റുചെയ്തു. സംഗതി ഏറ്റു. ആവശ്യക്കാര്‍ ഇടിച്ചുകയറി. സുന്ദരമായ കാലുകളുടെ മണം ആസ്വദിക്കാനാണ് ചിലര്‍ ഷൂസും സോക്‌സും ഓര്‍ഡര്‍ ചെയ്തത്. മറ്റുചിലര്‍ ധരിച്ചുനടക്കാനാണ് വാങ്ങിയത്. ഒരുജോടി സോക്‌സിന് ആയിരത്തി എണ്ണൂറുരൂപയാണ് വില. ഷൂസിന് ഇരുപതിനായിരം രൂപയും.

നാലുവര്‍ഷം മുമ്പ് ഈ ബിസിനസ് തുടങ്ങിയപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഫോളവേഴ്‌സ്. ഇപ്പോള്‍ ലക്ഷങ്ങളാണ്. ഓരോമാസവും എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ബിസിനസ് പച്ചപിടിച്ചതോടെ ദിവസത്തില്‍ കൂടുതല്‍ സമയവും പാദസംരക്ഷണത്തിനായാണ് റോക്‌സി ചെലവിടുന്നത്. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്. തുടക്കത്തില്‍ തന്റെ കാലുകള്‍ മാത്രമാണ് റോക്‌സി പ്രദര്‍ശിപ്പിച്ചത്. രൂപം കണ്ടാല്‍ ബിസിനസ് പൊളിയുമോ എന്നായിരുന്നു പേടി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഫുള്‍സൈസ് ഫോട്ടോ തന്നെ പ്രസിദ്ധീകരിച്ചു. അതോടെയാണ് ആള്‍ക്കാര്‍ ഇടിച്ചുകയറിയത്. സോക്‌സും ഷൂവും വാങ്ങുന്നതിനൊപ്പം പാദങ്ങള്‍ സുന്ദരമായി സംരക്ഷിക്കാനുള്ള പൊടികൈകള്‍ അറിയാനും ചിലര്‍ക്ക് താത്പര്യമുണ്ട്. റോക്‌സി ആരെയും നിരാശപ്പെടുത്താറില്ല. പക്ഷേ, ഉപദേശം വേണമെങ്കില്‍ കാശ് കൂടുതല്‍ കൊടുക്കണമെന്നുമാത്രം.


LATEST NEWS