എല്‍.ഐ.സി ഓഹരി വിറ്റതിലൂടെ ലാഭത്തില്‍ 145 ശതമാനം കുതിപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എല്‍.ഐ.സി ഓഹരി വിറ്റതിലൂടെ ലാഭത്തില്‍ 145 ശതമാനം കുതിപ്പ്

മുംബൈ:  ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി.) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഓഹരി വിറ്റതിലൂടെ ലാഭത്തില്‍ 145 ശതമാനം കുതിപ്പ്.

6,100 കോടി രൂപയാണ് ഓഹരി വിറ്റതിലൂടെ എല്‍ഐസിക്ക് ലഭിച്ച ലാഭം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലാകട്ടെ ലഭിച്ചത് 2,489 കോടി രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തമായി ഓഹരിയില്‍ 43,800 കോടി രൂപയാണ് എല്‍ഐസി നിക്ഷേപിച്ചത്.

അതായത് 50,000 കോടി രൂപയുടെതാണ് എല്‍ഐസിയുടെ ഓഹരി വിപണിയിലെ ശരാശരി നിക്ഷേപം. 2014 – 15 കാലയളവിലാണ് ഇതിന് വ്യത്യസ്തമായി 65,000 കോടി രൂപയുടെ നിക്ഷേപം നടത്തിയത്.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി.യുടെ പ്രീമിയം വരുമാനത്തില്‍ തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലും മികച്ച വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ഈ മുന്നേറ്റം തുടരാനാകുമെന്ന വിശ്വാസത്തിലാണ് ഓഹരി വിപണിയില്‍ കൂടുതല്‍ സജീവമാകാനുള്ള നീക്കം. ഈയിടെ നടത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിക്ഷേപ പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറഞ്ഞത് 3.5 ലക്ഷം കോടി നിക്ഷേപമാണ് എല്‍.ഐ.സി. ഓഹരി വിപണിയില്‍ നടത്തിയതെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 68,605.8 കോടിയുടെ പ്രീമിയമാണ് എല്‍.ഐ.സി.ക്കുണ്ടായിരുന്നത്. മാര്‍ച്ച് പാദത്തില്‍ പ്രീമിയം 99,542.34 ആയി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പ്രീമിയം സമാഹരണം 1.5 ലക്ഷം കോടിയായി. പ്രീമിയം സമാഹരണത്തില്‍ നിന്നും മറ്റ് നിക്ഷേപങ്ങളില്‍ നിന്നുമുള്ള വരുമാനമാണ് എല്‍.ഐ.സി. ഓഹരി നിക്ഷേപത്തിന് ഉപയോഗിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ പ്രീമിയം വരുമാനത്തില്‍ 26 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി (ഐ.ആര്‍.ഡി.എ.) യുടെ വിലയിരുത്തല്‍.നിലവില്‍ 26 കോടി പോളിസി ഉടമകളുള്ള എല്‍.ഐ.സി.ക്ക് 23 ലക്ഷം കോടി രൂപയുടെ ആസ്തിയാണുള്ളത്.


LATEST NEWS