ഓഹരി വിപണിയിലെ കനത്ത വില്പന സമ്മര്‍ദം അംബാനിക്കും അദാനിക്കും ബിര്‍ളയ്ക്കും നഷ്ടമായത് കോടികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഹരി വിപണിയിലെ കനത്ത വില്പന സമ്മര്‍ദം അംബാനിക്കും അദാനിക്കും ബിര്‍ളയ്ക്കും നഷ്ടമായത് കോടികള്‍

മുംബൈ: ഓഹരി വിപണിയിലെ കനത്ത വില്പന സമ്മര്‍ദത്തില്‍ അംബാനിക്കും അദാനിക്കും ബിര്‍ളയ്ക്കും  കോടികള്‍ നഷ്ടമായി.
കനത്ത തകര്‍ച്ചയില്‍ പ്രമുഖ ബ്ലുചിപ്പ് ഓഹരികളുടെയെല്ലാം വിപണിമൂല്യം കുത്തനെ ഇടിഞ്ഞു. അതോടൊപ്പം പ്രൊമോട്ടര്‍മാരുടെ ഓഹരി മൂല്യത്തിലും ഇടിവുണ്ടായി. 

സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന് നിലവാരത്തിലെത്തിയ ഓഗസ്റ്റ് 29ന്റെ തലേന്ന് ഓഗസ്റ്റ് 28ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയുടെ സ്വത്ത് 50.7 ബില്യണ്‍ ഡോളറായിരുന്നു. ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചികപ്രകാരം ഇപ്പോഴദ്ദേഹത്തിന്റെ സ്വത്ത് 39.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. 
കുമാര്‍ മംഗലം ബിര്‍ളയുടെ എട്ട് കമ്പനികളടങ്ങിയ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ 60,000 കോടിരൂപയുടെ കുറവാണുണ്ടായത്. വിപണിയില്‍ ലിസ്റ്റ് ചെയ്ത എട്ട് കമ്പനികളില്‍ ആറ് കമ്പനികളുടെയും ഓഹരി വിലയില്‍ 70 ശതമാനമാണ് ഈ കലണ്ടര്‍ വര്‍ഷം നഷ്ടമായത്. 
 


LATEST NEWS