ബക്രീദ്, ഓണം കൂടുതൽ പാലെത്തിക്കാൻ മിൽമ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബക്രീദ്, ഓണം കൂടുതൽ പാലെത്തിക്കാൻ മിൽമ 

ഓണം, ബക്രീദ് ആഘോഷവേളയിൽ പാലിനും പാലുല്പന്നങ്ങൾക്കും ക്ഷാമം നേരിടാതിരിക്കാൻ മിൽമ മലബാർ മേഖല യൂണിയൻ നടപടി തുടങ്ങി. 54 ലക്ഷം ലിറ്റർ പാലും 11 ലക്ഷം തൈരും വിപണയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മിൽമ. ബക്രീദ്, ഓണം നാളുകളി പാലിന് അധിക വിൽപന ലക്ഷ്യമിട്ടാണ് മിൽമയുടെ മുന്നൊരുക്കം. 

പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ ക്ഷീര കർഷകരിൽ നിന്നായി ദിനം പ്രതി 6.37 ലക്ഷം ലിറ്റർ പാലാണ് മിൽമയിൽ എത്തുന്നത്. ഇവയിൽ 5 ലക്ഷം ലിറ്റർ പാലും മലബാർ മേഖലയിൽ തന്നെയാണ് വിൽക്കുന്നത്. അരലക്ഷത്തോളം ലിറ്റർ തൈരാക്കാനും ഉപയോഗിക്കും. ബാക്കി പാൽ എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലേക്ക് നൽകുകയാണ് പതിവ്. ഓണാവേളയിൽ ഈ യൂണിയനുകളിക്ക് പാൽ നൽകുന്നത് നിർത്തും. കൂടാതെ കർണാടക. തമിഴ്നാട് സംസ്ഥാനങ്ങളിലെ നന്ദിനി, ആവിൻ എന്നീ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ നിന്നും വാങ്ങും. ഗുണമേന്മ ഉറപ്പു വരുത്തിയാകും പുറത്ത് നിന്നും പാൽ വാങ്ങുക. ഓണസമയത്ത് പ്രാദേശിക വിൽപന കൂടിയാൽ ക്ഷീരകർഷകർ മിൽമക്ക് നൽകുന്ന പാലിന്റെ അളവിൽ കുറവ് വരും. ഈ കുറവും കൂടി മുന്നിൽ കണ്ടാണ് പുറത്ത് നിന്നും പാൽ വാങ്ങാൻ മിൽമ തീരുമാനിച്ചത്.  


LATEST NEWS