നാലാമത് ഇന്ത്യ റബർ മീറ്റ് ഓഗസ്റ്റ്‌ അവസാനം കൊച്ചിയില്‍ നടക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാലാമത് ഇന്ത്യ റബർ മീറ്റ് ഓഗസ്റ്റ്‌ അവസാനം കൊച്ചിയില്‍ നടക്കും

റബർ ബോർഡും റബർ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത്  ഇന്ത്യ റബർ മീറ്റ് (ഐ.ആർ.എം 2018) ഓഗസ്റ്റ് 30, 31 തീയതികളിൽ കൊച്ചിയിൽ നടക്കും.

 ‘ടുവേർഡ്‌സ് എ സസ്‌റ്റൈനബിൾ റബ്ബർ വാല്യൂ ചെയിൻ’ എന്ന വിഷയിത്തില്‍ ഹോട്ടൽ ഗ്രാൻഡ് ഹയാത്ത് ആൻഡ് ലുലു കൺവെൻഷൻ സെന്ററിൽ വെച്ചാണ് സമ്മേളനം. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നും 700 ഓളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്.

റബർ മേഖലയിലെ പുത്തൻ പ്രവണതകൾ, വെല്ലുവിളികൾ, മേഖലയുടെ നിലനിൽപിനും വികസനത്തിനും ആവശ്യമായ പദ്ധതികൾ എന്നിവ ഐ.ആർ.എം ചർച്ച ചെയ്യും. മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും. പാനൽ ചർച്ചകളും ഉണ്ടായിരിക്കും. 

റബ്ബർബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. എം.കെ. ഷൺമുഖസുന്ദരം ചെയർമാനായി ദേശീയതലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സംഘാടക സമിതിയാണു  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.