കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മു​ദ്ര വാ​യ്പാ പ​ദ്ധ​തി പ​രാ​ജ​യ​മെ​ന്ന്‍ സ​ര്‍​വേ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മു​ദ്ര വാ​യ്പാ പ​ദ്ധ​തി പ​രാ​ജ​യ​മെ​ന്ന്‍ സ​ര്‍​വേ

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ മു​ദ്ര വാ​യ്പാ പ​ദ്ധ​തി പ​രാ​ജ​യ​മെ​ന്ന്‍ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. പ​ദ്ധ​തി ആ​രം​ഭി​ച്ച 2015 മു​ത​ല്‍ 2017 വ​രെ 1.12 കോ​ടി തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണു സൃ​ഷ്ടി​ച്ച​തെ​ന്നു പ​റ​യു​ന്ന റി​പ്പോ​ര്‍​ട്ടാ​ണു പു​റ​ത്താ​യ​ത്. 

2019 മാ​ര്‍​ച്ച്‌ 27-ന് ​സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് മ​ന്ത്രാ​ല​യം ഇ​തേ​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 

രാ​ജ്യ​ത്തു തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ന്‍ ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ച പോം​വ​ഴി​യാ​ണു പ്ര​ധാ​ന്‍ മ​ന്ത്രി മു​ദ്ര യോ​ജ​ന. ഇ​തി​നെ​ക്കു​റി​ച്ചു തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള തൊ​ഴി​ല്‍ ബ്യൂ​റോ​യാ​ണു സ​ര്‍​വേ ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി വാ​യ്പ ല​ഭി​ച്ച 95,000 പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. 

12.27 കോ​ടി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മു​ഖേ​ന 5.71 ല​ക്ഷം കോ​ടി രൂ​പ​യാ​ണു മു​ദ്രാ വാ​യ്പ​യാ​യി ന​ല്‍​കി​യ​ത്. 50,000 രൂ​പ​വ​രെ​യാ​ണു ശ​രാ​ശ​രി വാ​യ്പാ തു​ക. 10 ല​ക്ഷം വ​രെ വാ​യ്പ ല​ഭി​ക്കും. വാ​യ്പ നേ​ടി​യ​വ​രി​ല്‍ അ​ഞ്ചി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മേ പു​തി​യ സം​രം​ഭം തു​ട​ങ്ങി​യി​ട്ടു​ള്ളൂ. അ​താ​യ​തു വെ​റും 20.6 ശ​ത​മാ​നം. ബാ​ക്കി 80 ശ​ത​മാ​നം ആ​ളു​ക​ളും ത​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള ബി​സി​ന​സ് വ​ര്‍​ധി​പ്പി​ക്കാ​നാ​ണു പ​ണ​മു​പ​യോ​ഗി​ച്ച​ത്. 

സേ​വ​ന, വ്യാ​പാ​ര മേ​ഖ​ല​യി​ലാ​ണു പു​തി​യ കൂ​ടു​ത​ല്‍ തൊ​ഴി​ലു​ക​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. വാ​യ്പ നേ​ടി​യ​വ​രി​ല്‍ 51.06 ല​ക്ഷം സ്വ​യം തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രാ​ണ്. 60.94 ല​ക്ഷം പേ​ര്‍ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 


LATEST NEWS