എസ്ബിഐ മിനിമം ബാലന്‍സ് നയം അനീതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്ബിഐ മിനിമം ബാലന്‍സ് നയം അനീതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

എസ്ബിഐ മിനിമം ബാലന്‍സ് നയത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ. മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴ ഈടാക്കിയ എസ്ബിഐക്കെതിരെ നടപടി എടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ നിന്നുപോലും എസ്ബിഐ പിഴ ഈടാക്കിയത് അനീതിയാണെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. 

മൈനോറിറ്റി സ്കോളര്‍ഷിപ്പിടക്കമുള്ള പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് തുകയില്‍ നിന്ന് വന്‍തുക എസ്ബിഐ സീറോ ബാലന്‍സ് പിഴയായി പിടിച്ചെടുത്ത വാര്‍ത്ത ഇന്നലെ പുറത്ത് വന്നിരുന്നു. ആലപ്പുഴയില്‍ ആയിരം രൂപ സ്കോളര്‍ഷിപ്പ് കിട്ടിയ നിര്‍ദ്ധന വിദ്യാര്‍ത്ഥിനിക്ക് മിനിമം ബാലന്‍സ് നയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടത് 458 രൂപയായിരുന്നു. 


LATEST NEWS