നാനോയെ ഇലക്ട്രിക് കാര്‍ ആക്കി മാറ്റാന്‍ ടാറ്റ നീക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നാനോയെ ഇലക്ട്രിക് കാര്‍ ആക്കി മാറ്റാന്‍ ടാറ്റ നീക്കം

മുംബൈ; നാനോയെ ഇലക്ട്രിക് കാര്‍ ആക്കി മാറ്റാന്‍ ടാറ്റ നീക്കം. ഒരു ലക്ഷം രൂപ വിലയില്‍ വിപണിയിലെത്തിയശേഷം ടാറ്റയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയ മോഡലാണ് ടാറ്റ നാനോ.  നാനോ എങ്ങനെ ലാഭകരമാക്കി മാറ്റാം എന്നുള്ള ചിന്തയില്‍ നിന്നാണ്   നാനോ ഇലക്ടിക്കാക്കുക എന്ന ലക്ഷ്യം വരുന്നത്. കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ടാറ്റായ്ക്ക് നാനോ എന്ന മോഡലുമായി വൈകാരിക ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ലാഭകരമല്ല നാനോയുടെ ഉദ്പാദനം. അതിനാല്‍ മറ്റൊരുരീതിയില്‍ നാനോയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കും.  ഇലക്ട്രിക് കാറുകള്‍ക്കുള്ള ഡിമാന്റ് കൂടിവരുകയാണ്. അതുകൊണ്ടുതന്നെ നാനോയെ ഇലക്ട്രിക് ആക്കാന്‍ കമ്പനി ആലോചിക്കും. മാത്രമല്ല ടാറ്റയ്ക്ക് ഇലക്ട്രിക് മോഡലിലേക്ക് കാലുവച്ചേ തീരൂ.

അത് നാനോയിലൂടെ ആയാല്‍ കൂടുതല്‍ നല്ലത് എന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ സതീഷ് ബോര്‍വാങ്കര്‍ പറഞ്ഞു.  നാനോ പവര്‍ സ്റ്റിയറിംഗ് ഘടിപ്പിച്ച് ട്വിസ്റ്റ് എന്ന വെര്‍ഷനുമായി വന്നിട്ടും ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചിരുന്നില്ല. ലാഭമല്ലാത്തതിനാല്‍ത്തന്നെ ഡീസല്‍ വെര്‍ഷന്‍ പുറത്തിറക്കാനുള്ള കമ്പനിയുടെ പദ്ധതിയും പാളി. ഇനി ഇലക്ട്രിക് മോഡലുമായി വരുമ്പോഴെങ്കിലും നാനോ നിരത്തുകള്‍ അടക്കിവാഴുമെന്നാണ്  ടാറ്റായുടെ വിശ്വാസം. 


LATEST NEWS