ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 9900 തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 120 പോയന്റ് നേട്ടത്തില്‍ 31712ലും നിഫ്റ്റി 42 പോയന്റ് ഉയര്‍ന്ന് 9952ലുമെത്തി.

മിഡ് ക്യാപ് ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. 454 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 132 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എസ്ബിഐ, സിപ്ല, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഐടിസി തുടങ്ങിയവ നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്‌സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ബിപിസിഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.


LATEST NEWS