ഹൈപ്പര്‍ലൂപ്പ്,പോഡ് ടാക്‌സി പദ്ധതികള്‍ രാജ്യത്ത് ഉടന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൈപ്പര്‍ലൂപ്പ്,പോഡ് ടാക്‌സി പദ്ധതികള്‍ രാജ്യത്ത് ഉടന്‍

ന്യൂഡല്‍ഹി: പൊതു ഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഹൈപ്പര്‍ലൂപ്പ്, മെട്രിനോ, പോഡ് ടാക്‌സി തുടങ്ങിയ ആറോളം പദ്ധതികള്‍ രാജ്യത്ത് ഉടനെ യാഥാര്‍ഥ്യമാക്കാന്‍  നീതി ആയോഗ് ശുപാര്‍ശ ചെയ്തു.

ഈ പദ്ധതികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ആറംഗ വിദഗ്ധ സമിതിയെ ഗതാഗത മന്ത്രാലയം നിയമിച്ചുകഴിഞ്ഞു. റെയില്‍വെയിലെ മുന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അധ്യക്ഷന്‍.യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും പ്രധാന പരിഗണന നല്‍കുകയെന്ന് നീതി അയോഗുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ആറ് ഗതാഗത സംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ പ്രായോഗിക പരീക്ഷണം നടത്താന്‍ ഗതാഗത മന്ത്രാലയും അനുമതി നല്‍കിയിട്ടുണ്ട്. മെട്രിനോ, സ്റ്റാഡ്‌ലര്‍ ബസ്, ഹൈപ്പര്‍ ലൂപ്പ്, പോഡ് ടാക്‌സി, ഹൈബ്രിഡ് ബസ്, ഫ്രെയ്റ്റ് റെയില്‍ റോഡ് എന്നീ നൂതന ഗതാഗത സംവിധാനങ്ങളെക്കുറിച്ചാകും പ്രായോഗിക പരീക്ഷണം നടത്തുക.


LATEST NEWS