ഓണത്തിനു മുൻപേ പാലിനു വിലകൂട്ടി സ്വകാര്യ ഡയറികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓണത്തിനു മുൻപേ പാലിനു വിലകൂട്ടി സ്വകാര്യ ഡയറികള്‍

തിരുവനന്തപുരം: ഓണത്തിനു മുൻപേ പാലിനു വിലകൂട്ടി സ്വകാര്യ ഡയറികള്‍. സംസ്ഥാനത്തെ അന്‍പതോളം സ്വകാര്യ ഡയറികള്‍ ഒരു പായ്ക്കറ്റ് പാലിന് 3 രൂപയാണ് വർധിപ്പിച്ചത്.  25 രൂപയായി ഉയര്‍ത്തിയ  പുതിയ വില ചൊവ്വാഴ്ച മുതൽ നിലവില്‍ വരും.

കേരള ഡയറി അസോസിയേഷന്‍റെ കീഴിലുള്ള അന്‍പതിലേറെ സ്വകാര്യ ഡയറി ഉടമകളാണ് പാല്‍ വില കൂട്ടാന്‍ തീരുമാനിച്ചത്. പാലിന് 25 രൂപയും തൈരിന് ഒരു പായ്ക്കറ്റിന് മുപ്പതു രൂപയുമാണ് പുതുക്കിയ വില. 

തമിഴ്നാട്ടിലും കര്‍ണാടകയിലും പാല്‍ വില വര്‍ധിച്ചു. സംസ്ഥാനത്ത് പ്രതിദിനം വേണ്ടത് 28 ലക്ഷം ലിറ്റര്‍ പാലാണ്. ഇതില്‍ പതിമൂന്നു ലക്ഷമാണ് സംസ്ഥാനത്തെ പാല്‍ ഉല്‍പാനം. ബാക്കി, ഇതരസംസ്ഥാനത്തു നിന്നാണ് കൊണ്ടുവരുന്നത്. കാലിത്തീറ്റയുടെ വില ഉയര്‍ന്നതും പാല്‍ വില വര്‍ധിപ്പിക്കാന്‍ കാരണമായി.


LATEST NEWS