കുതിച്ചുയരുന്ന സവാളവിലയിൽ കണ്ണുനീറി ഉത്തരേന്ത്യ; ജനരോഷം ശക്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുതിച്ചുയരുന്ന സവാളവിലയിൽ കണ്ണുനീറി ഉത്തരേന്ത്യ; ജനരോഷം ശക്തം

 ന്യൂഡൽഹി : കുതിച്ചുയരുന്ന സവാളവിലയിൽ കണ്ണുനീറി ഉത്തരേന്ത്യ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ കിലോയ്ക്ക് എൺപത് മുതൽ നൂറ് രൂപ വരെയാണ് വില. സവാളവില ഉയരുന്നതിൽ ജനരോഷം ശക്തമാവുകയാണ്.  ഡൽഹിയിൽ മാത്രമല്ല, ഉത്തരേന്ത്യയിലാകെ സവാളവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വില എണ്‍പത് ശതമാനം വർധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പ്രളയത്തെ തുടർന്നുണ്ടായ കൃഷിനാശമാണ് വില വർധനയ്‍ക്ക് കാരണം. വില കൂടിയതിന് പിന്നാലെ കച്ചവടവും കുറഞ്ഞു.  വിലക്കയറ്റം നിയന്ത്രിക്കാൻ സവാള കയറ്റുമതിയിൽ കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. വില കുത്തനെ കൂടിയതോടെ 24 രൂപയ്ക്ക് സവാള വിൽക്കുന്ന പദ്ധതി ഡൽഹി സർക്കാർ നടപ്പാക്കിയെങ്കിലും എല്ലാവർക്കും ഗുണകരമല്ലെന്നാണ് പരാതി.