ആശ്വാസം... തുടര്‍ച്ചയായ 18ാം ദിവസവും ഇന്ധനവിലയില്‍ കുറവ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആശ്വാസം... തുടര്‍ച്ചയായ 18ാം ദിവസവും ഇന്ധനവിലയില്‍ കുറവ് 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ 18ാം ദിവസവും ഇന്ധനവില താഴേക്ക്. മാസങ്ങളോളമായി കേരളജനതയെ വലച്ചിരിക്കുകയായിരുന്നു ഇന്ധവില വര്‍ദ്ധനവ്. കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവിലയില്‍ തുടര്‍ച്ചയായി മാറ്റം കണ്ടത്. രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയുമാണ് കുറവു വന്നത്. കേരളത്തില്‍ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 17 ന് എറണാകുളത്ത് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.78 രൂപയുമായിരുന്നു വില. ഇന്നലെ വില യഥാക്രമം 80.74 രൂപയും 77.15 രൂപയുമായി കുറഞ്ഞു. രൂപയുടെ വിനിമയമൂല്യവും പതിയെ മെച്ചപ്പെട്ടു. ഇന്നലെ മാത്രം പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വില കുറയുവാനുള്ള പ്രവണതയാണു കാണുന്നത്. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഉപഭോക്താക്കള്‍ക്കു തുണയായത്.


LATEST NEWS